വാക്കുകള്‍ കൊണ്ടൊരു മാല ചാര്‍ത്തി
നിന്നെ പൂജിച്ചു വെയ്ക്കാന്‍ ആശ തോന്നി,
കനവിന്റെ പൂത്തിരി കനലുകള്‍ കൊണ്ടൊരു
പൂക്കളം വരയ്ക്കാന്‍ മനസ്സു വന്നു.
ആകാശത്തിലെ താരകന്ഗള് പെറുക്കി
നിന്റെ ചിത്രം വരകുവാന്‍ തോന്നുന്നിതാ,
സാഗരതീരത്തില്‍ ശംഖുകള്‍ കൊണ്ടൊരു
മണി്മഞ്ജല് പണിയാന്‍ കൊതിയാകുന്നു.
സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ നീയതില്‍ അതിഥിയായ്
എന്നും വരെണമെന്ന പ്രാര്‍ത്ഥനയായ്
ക്ഷേത്രനടയില്‍ നിന്നെയും ഓര്ത്തു ഞാന്‍
കണ്ണന്‍റെ മുന്പില്‍ ചെന്നു നിന്നു.
ആശകള്‍ പെരുക്കുന്ന ലോലമാം മാനസം
കണ്ടെന്റെ കണ്ണന്‍ ചിരിച്ചു പോയി,
സാരമില്ല സഖിയെ, നിന്‍ സന്തോഷം എന്‍ ഭാരം
എന്ന് കള്ളന്‍ കാതില്‍ പതിയെ ചൊല്ലി ഓടി.